Home » Tag Archives: murder/calicut nri/saudi

Tag Archives: murder/calicut nri/saudi

കോഴിക്കോട് സ്വദേശിയായ യുവാവ് സൗദിയില്‍ കൊല്ലപ്പെട്ട സംഭവം;പ്രതികള്‍ കുറ്റം സമ്മതിച്ചു

കോഴിക്കോട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി പുതപ്പില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിനത്തിലായിരുന്നു കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പണത്തിന് വേണ്ടി തട്ടിക്കൊണ്ട് പോവുകയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത ശേഷം ബ്ളാങ്കറ്റില്‍ പൊതിഞ്ഞ് ജുബൈലിലെ റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് മലയാളികളും നാല് സ്വദേശികളുമാണ്  കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞത്. ഇവരെ കഴിഞ്ഞ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ...

Read More »