സ്നേഹവും സാഹോദര്യവും തുളുമ്പുന്ന ഏറനാടൻ പാരമ്പര്യത്തിന്റെ നേരവകാശി. ജനവിധി തേടുന്ന കാട്ടിപ്പരുത്തി സുലൈമാൻഹാജിയെ അങ്ങനെയാണ് കൊണ്ടോട്ടിക്കാർക്ക് പരിചയം. അഞ്ചുവർഷങ്ങൾക്കുമുമ്പ് സുലൈമാൻഹാജി അയൽപക്കത്തെ ഭഗവതിക്ഷേത്രത്തിൽ സഹപാഠികളുടെ ആവശ്യപ്രകാരം ഏറ്റെടുത്ത ഒരു ദൗത്യത്തെക്കുറിച്ച്, പ്രസിദ്ധ മാധ്യമപ്രവർത്തകൻ മുസാഫിർ. അതെ, മലപ്പുറം എന്നും അങ്ങനെയായിരുന്നു. മതമൈത്രിയുടെ സ്നേഹപൈതൃകമാണ് മലപ്പുറത്തിന്റെ മുഖമുദ്ര. കൊണ്ടോട്ടിക്കടുത്ത മുതുവല്ലൂർ ഭഗവതിക്ഷേത്രത്തിന് ജീർണ്ണതയിൽനിന്ന് മുക്തിനൽകി ഹൈന്ദവവിശ്വാസികൾക്ക് സൗകര്യമായി തൊഴാനുള്ള അവസരമൊരുക്കിയത് ജിദ്ദയിൽ പ്രവാസിയായ കെ. പി. സുലൈമാൻഹാജി. സമുദായമൈത്രിയുടെ പുതിയൊരു അദ്ധ്യായമാണ് ഇതുവഴി രചിക്കപ്പെട്ടത്. കഴിഞ്ഞ അരനൂറ്റാണ്ടായി പുനർനിർമ്മാണത്തിനു വഴികാണാതെ തീർത്തും ജീർണ്ണാവസ്ഥയിൽ ആയിരുന്നു നാന്നൂറ് ...
Read More »