മാംഗോസ്റ്റിന്ചുവട്ടില് ഗ്രാമഫോണ്‍ സംഗീതത്തില്‍ മുഴുകി ലോകത്തെ കഥയുടെ നെറുകയിലേക്ക് കൈപിടിച്ചുയര്‍ത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ നടുവണ്ണൂരില്‍ പുനര്‍ജനിക്കുന്നു. ഒരു സ്ഥലത്ത് മൂന്ന് വേദികളിലായി നൂറിലധികം നടീനടന്മാരാണ് ഇമ്മിണി… ഇമ്മിണി… ബല്യ ഒന്ന് എന്ന കാവ്യനാടകത്തിലൂടെ അരങ്ങിലെത്തുന്നത്. നടുവണ്ണൂരിലെ പ്രാദേശിക കൂട്ടായ്മയായ നന്മ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് ഒന്നര മണിക്കൂര്‍ നീളുന്ന ഈ കാവ്യനാടകം. 25ന് രാത്രി ഒമ്പതിന് നന്മയുടെ ദശവാര്‍ഷികത്തിന്റെ സമാപനത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്. സാറാമ്മയുടെയും സുഹറയുടെയും നാരായണിയുടെയും പ്രണയം മതത്തിന്റേതല്ല, മനുഷ്യന്റേത് മാത്രമാണെന്ന് വിളിച്ചുപറയാന്‍ നാല് വയസ് മുതല്‍ 72 ...
Read More »