മനുഷ്യന് തന്നെക്കുറിച്ചുതന്നെയുള്ള മൂല്യബോധമാണ് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണവും പ്രചോദനവും. തന്റെത്തന്നെ മൂല്യത്തെക്കുറിച്ച് ഓരോ മനുഷ്യനും ബോധ്യമുണ്ടാവുകയാണ് അത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം. തന്റെ സഹജമൂല്യമെന്ന ഈ ആദര്‍ശം മനുഷ്യന്റെ ദാര്‍ശനിക-മത-രാഷ്ട്രീയവീക്ഷണങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ദേശ-കാലഭേദമില്ലാതെ നിലനില്‍ക്കുന്നതാണ്. നമ്മളെല്ലാം പങ്കിടുന്ന മനുഷ്യത്വമെന്ന ആ മൂല്യമാണ് നീതി, സാഹോദര്യം, സമത്വം, ജനാധിപത്യം എന്നുതുടങ്ങി ‘നമ്മള്’ എന്ന വാക്കിനുപ്പോലും അര്‍ഥവും സാര്‍വത്രികമാനവും നല്‍കുന്നത്. എന്നാല്‍, മനുഷ്യന്റെ ഈ മൂല്യബോധത്തിന് ആധികാരികത ഉണ്ടാകണമെങ്കില്‍ അനന്തമായ പ്രപഞ്ചത്തില്‍ തനിക്കുള്ള മൂല്യം-സ്ഥാനം എന്താണെന്നുകൂടി മനുഷ്യന് മനസ്സിലാകേണ്ടതുണ്ട്. ഇത് വ്യക്തമല്ലാത്തപക്ഷം, അണ്ഡകടാഹത്തില്‍ മണല്ത്തരിയോളം നിലയില്ലാത്ത ...
Read More »