നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവയും വിവാഹിതരായെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയും ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായിക എന്ന സ്ഥാനവും നഷ്ട്ടപ്പെടാതിരിക്കാനാണു വിവാഹക്കാര്യം അതീവ രഹസ്യമാക്കി വച്ചിരിക്കുന്നത് എന്നാണു വാര്‍ത്ത. ചെന്നൈയിലെ ഏഴുംപൂരില് നയന്‍സ് വാങ്ങിയ പുതിയ വീട്ടിലാണ് വിഘ്നേഷും താമസിക്കുന്നത്. കഴിഞ്ഞ ഓണം ഇരുവരും ഒരുമിച്ച് ആഘോഷിച്ചതിന്റെ ഫോട്ടോസ് നയന്‍സ് പുറത്തുവിട്ടിരുന്നു. വിഘ്നേഷ് ശിവ സൂര്യയെ നായകനാക്കി താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.നയന്‍താര
Read More »