നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. കൃഷ്ണദാസ് കോയമ്പത്തൂരില്‍ തങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തിലെത്താം. കൃഷ്ണദാസിന്റെയും ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജി. ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ നിലപാട് രണ്ടാഴ്ചക്കകം അറിയിക്കാനും കോടതി ഉത്തരവിട്ടു. പാലക്കാട് പ്രവേശിക്കാന്‍ അനുമതി വേണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിച്ചു. ഷഹീര്‍ ഷൗക്കത്തലി കേസും ജിഷ്ണു പ്രണോയി കേസും ഒരുമിച്ച് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. രണ്ടുകേസിലും ഒന്നാംപ്രതി കൃഷ്ണദാസാണ്. കേസിൽ സർക്കാരിന് ...
Read More »