കേരളത്തില്‍ നിന്നു മൈസൂരുവിലേക്ക് ഒരു മണിക്കൂര്‍ യാത്രാദൈര്‍ഘ്യം കുറയ്ക്കുന്ന പുതിയ റെയില്‍പാതയുടെ റൂട്ട് പരിഗണിക്കുമ്പോള്‍ ഏറ്റവും അനുയോജ്യമായത് വടകരയില്‍ നിന്നായിരിക്കുമെന്ന് വിദഗ്ധാഭിപ്രായം. മലബാര്‍ റെയില്‍വേ യൂസേഴ്സ് ഫോറം സെക്രട്ടറിയും കേരള സിവില്‍ എന്‍ജിനീയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റുമായ മണലില്‍ മോഹനന് തയാറാക്കി റെയില്‍വേ ഉന്നത അധികാരികള്‍ക്കും റൂട്ടിനെപ്പറ്റി പഠനം നടത്തുന്ന ഡിഎംആര്‍സി ചെയര്മാന് ഇ. ശ്രീധരനും നല്കിയ പദ്ധതിരേഖയിലാണ് ഇതിന്റെ സാധ്യതകള്‍ വെളിപ്പെടുത്തുന്നത്. തലശേരി- മാനന്തവാടി- ബത്തേരി ലൈന്‍ നിര്‍മിച്ച് നിര്‍ദിഷ്ട നിലമ്പൂര്‍ – നഞ്ചന്‍കോടു(മൈസൂരു) മായി ബന്ധിപ്പിക്കുന്നതിനേക്കാള്‍ ലാഭകരമായിരിക്കും വടകരയില്‍ നിന്നുള്ള റൂട്ട്. ...
Read More »