കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി – സി) ലേഡീസ് ഹോസ്റ്റലിലെ താമസക്കാര്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കറങ്ങി നടക്കരുതെന്ന് അധികൃതരുടെ മമുന്നറിയിപ്പ്. ഇത്തരത്തില്‍ കാണപ്പെടുന്ന പെണ്‍കുട്ടികള്‍ക്കെതിരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഹോസ്റ്റല്‍ വാര്ഡന് പുറപ്പെടുവിച്ചു. .എന്നാല്‍ സര്‍ക്കുലര്‍ സോഷ്യൽ മീഡിയയിലടക്കം വിവാദമായതോടെ അധികൃതര്‍ ഉത്തരവ് പിന്‍വലിച്ചു. സ്റ്റുഡന്റ്സ് അഫയേഴ്സ് കൗണ്‍സിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ലേഡീസ് ഹോസ്റ്റല്‍ വാര്ഡന് ബി ഭുവനേശ്വരിയാണ് ചൊവ്വാഴ്ച വിവാദ സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാര്‍ഥികള്‍ നോട്ടീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ...
Read More »