Home » Tag Archives: o p suresh

Tag Archives: o p suresh

ഗാന്ധിയെ നോക്കുമ്പോൾ

രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാർഷികത്തിൽ വീണ്ടും ഗാന്ധിയെ നോക്കുകയാണ് കവി  ഒ. പി. സുരേഷ്. ചിതറിത്തെറിക്കുന്ന ദേശത്തിന്റെ ശിഥില ചിത്രം, ഗാന്ധിസ്‌മൃതി.   ഇപ്പുറം നോക്കിയാൽ അപ്പുറം കാണുന്ന സുതാര്യതയായിരുന്നു ഇതുവരെ, ഗാന്ധി. ഒളിച്ചു നോട്ടക്കാർക്കായി ഒന്നും കരുതിവെക്കാത്ത നഗ്നത. തന്നെത്തന്നെ കണ്ടെത്താനുള്ള ഓരോരുത്തരുടേയും പരീക്ഷണശാല. ആർക്കും കയറിയിറങ്ങാവുന്ന അനാർഭാടമായ ആരാധനാലയം. നോക്കിനോക്കിയിരിക്കുമ്പോൾ ആയുധങ്ങളുപേക്ഷിച്ച ആലോചനകൾ മൗനമായ് സത്യഗ്രഹമിരിക്കും നിദ്രയോട് നിസ്സഹകരിച്ച സ്വപ്നങ്ങൾ വെളിച്ചത്തിന്റെ ഉപ്പു കുറുക്കും. വേഗതയേറിയ ചുവടുകളുമായി ചരിത്രം ഒരു ശാന്തിയാത്രയാവും. നോക്കിനോക്കിയിരിക്കുമ്പോൾ കാണാത്തതും കാട്ടിത്തരും. അറ്റമില്ലാത്ത കാഴ്ചകളാൽ അവസാനമില്ലാതെ അഴിച്ചുപണിയും. അപൂർണ്ണതകൾ ...

Read More »

വേദനയുടെ ഹര്‍ഷോന്മാദം

ഒരു മനുഷ്യനില്‍ വേദന പൊട്ടിമുളക്കുന്ന കാലമുണ്ടോ? പിച്ചവെക്കുന്ന പ്രായം പോലെ, പല്ല്‌ മുളക്കുന്ന കാലം പോലെ. സമസ്‌ത ധമനികളിലും ഭാരമില്ലാത്ത ചുവടുകളുമായി വേദന നൃത്തം ചവിട്ടുന്ന കാലം. ഓരോ അണുവിലും വേറിട്ടറിഞ്ഞനുഭവിക്കുന്ന ആനന്ദം. ഭൂമിയിലും ആകാശത്തും മറ്റേതെങ്കിലും ലോകങ്ങളുണ്ടെങ്കില്‍ അവിടെയും നുരയുന്ന നാനാതരം ലഹരികളേക്കാള്‍, വിവശമായ പ്രാണനെ ഹര്‍ഷോന്മാദിയാക്കുന്ന ഹൃദയവേദന. ഏത്‌ കൊടുങ്കാറ്റിനേയും അതിജീവിക്കാനാവുന്ന ആര്‍ജവവും ഒരിളം കാറ്റിന്‌ പോലും വശംവദമാകുന്ന ദൗര്‍ബല്യവും ചേര്‍ന്ന്‌ അലങ്കോലമാക്കിയ കൗമാരത്തിന്റെ പടവുകളില്‍ വെച്ചാണ്‌ അതെന്നെ ആവേശിക്കുന്നത്‌. നിയന്ത്രണങ്ങളില്ലാത്ത വികാരവിക്ഷോഭങ്ങള്‍ക്കിടയിലും സന്തുലനത്തിന്റെ നിര്‍മമമായ മന്ത്രച്ചരടിനാല്‍ ബന്ധിച്ചത്‌. ചിരിയിലും കണ്ണീരിലും ...

Read More »