Home » Tag Archives: okhi-kerala

Tag Archives: okhi-kerala

ഓഖി ദുരിതാശ്വാസനിധി: ട്രഷറികളിലും വില്ലേജ് ഓഫീസുകളിലും സംഭാവന സ്വീകരിക്കും

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ട്രഷറികളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പരിധിയില്ലാതെ സ്വീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

Read More »

ഓഖി ദുരന്തം:കൊയിലാണ്ടിയിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് തീരസംരക്ഷണ സേനയും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ഇതോടെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി.

Read More »

ഓഖി: കോഴിക്കോട് തീരത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

ഓഖി ദുരന്തത്തിൽ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട് തീരത്ത് നിന്ന് മൂന്നും പൊന്നാനിയിൽ നിന്ന് ഒരാളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 54 ആയി. തീരദേശ പൊലീസും മത്സ്യബന്ധനബോട്ടുകളും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കാനുള്ള ശ്രം തുടങ്ങി. ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിൽ അപകടത്തിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെ ഇന്നലെ ആറ് മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു. മലപ്പുറം ജില്ലയിലെ താനൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. താനൂരിൽനിന്നും കൊച്ചിയിൽനിന്നും ഓരോന്നും കോഴിക്കോട്ടുനിന്ന് നാലും മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. കൊച്ചി, പൊന്നാനി എന്നിവിടങ്ങളിൽ നിന്നായി ...

Read More »

ഓഖി ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരും

കേരളത്തില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ദ്ധമാകുമെന്നും മഴ മാറിനിന്നാലും മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ നേരത്തേക്ക് കടലിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ കൊച്ചി ചെല്ലാനം കടപ്പുറത്ത് അര്‍ധരാത്രിയിലും രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. നിരവധിവീടുകളിലേക്ക് തിരമാല ഇരച്ചുകയറി. വീടുകള്‍ക്കുള്ളില്‍ വെള്ളം കയറിയതോടെ കുട്ടികളും പ്രായമായവരുമടക്കം കടല്‍ത്തീരത്ത് നിലയുറപ്പിച്ചു. ഒടുവില്‍ മേയര്‍ സൗമിനി ജെയ്‌നും മറ്റ് കൗണ്‍സിലര്‍മാരും ജീവനക്കാരും എത്തിയ ശേഷമാണ് ജനങ്ങള്‍ ഇവിടെ നിന്നും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാന്‍ തയ്യാറായത്. കേരള തീരത്തേക്കാള്‍ ...

Read More »