ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. ഇങ്ങനെ ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കം. പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തുടങ്ങിയ അക്കൗണ്ടുകളടക്കം എല്ലാവര്ക്കും ഇത് ബാധകമാണ്. നോട്ട് നിരോധനത്തില്‍ തിരിച്ചടി നേരിട്ട കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം തടയാനുള്ള മറ്റ് നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എന്നാല്‍ പുതിയ നിര്‍ദേശം ജന്‍ധന്‍ അക്കൗണ്ടുപോലുള്ള ...
Read More »