രാജ്യത്തെ പെട്രോളിയം കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഞായറാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധന. നവംബറില്‍ അസംസ്കൃത എണ്ണവില ഉയര്‍ന്ന് തുടങ്ങിയതിന് ശേഷം ഇത് നാലാം തവണയാണ് രാജ്യത്തെ എണ്ണവില വര്‍ധിക്കുന്നത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉത്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ഉയര്‍ന്ന് തുടങ്ങിയത്.
Read More »Home » Tag Archives: petrol-diesel-rate-increase
Tag Archives: petrol-diesel-rate-increase
പെട്രോള്‍. ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു
പെട്രോള്‍ വില ലിറ്ററിന് 1.34 രൂപയും ഡീസല്‍ വില ലിറ്ററിന് 2.37 രൂപയും വര്‍ധിപ്പിച്ചു. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. പ്രാദേശിക നികുതികൂടി ചേര്‍ക്കുന്നതോടെ വില പിന്നെയും വര്‍ധിക്കും. പെട്രോളിന് മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് വില കൂട്ടുന്നത്. ഡീസല്‍ വിലയില്‍ കഴിഞ്ഞ മൂന്നുവട്ടവും നേരിയ ഇളവ് വരുത്തിയശേഷമാണ് ഇപ്പോള്‍ കുത്തനെ വര്‍ധിപ്പിച്ചത്.
Read More »