Home » Tag Archives: pinarayi-assurence-media-advocate-conflict

Tag Archives: pinarayi-assurence-media-advocate-conflict

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഉറപ്പുനല്‍കി- മുഖ്യമന്ത്രി –

കേരള ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന വിവരം പരസ്യമായി പ്രഖ്യാപിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹന്‍ ശാന്തന ഗൌഡറുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ ഇനിയും സാധാരണനില കൈവരിക്കാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസുമായി ചര്‍ച്ച നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയില്‍ കയറാന്‍ പറ്റാത്ത സാഹചര്യം സംബന്ധിച്ച് മാധ്യപ്രവര്‍ത്തകര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഒരു പരാതി നല്‍കിയിരുന്നു. ...

Read More »