അതെന്തായാലും നന്നായി. ഇനി മുണ്ടശ്ശേരിയുടെയും വിദ്യാഭ്യാസ ബില്ലിന്റെയുമൊന്നും വീരകഥകൾ വല്ലാതെ കേൾക്കേണ്ടി വരില്ല. മൂലത്തിന് പാരകേറ്റിയിട്ടും ജീവൻ പോകാതിരുന്ന അധ്യാപകന്, മരിക്കാതെ പോയതിനാണോ എന്തോ, ശിക്ഷ തുടരാൻ മാനേജർ തമ്പ്രാൻ കല്പിച്ച് ഉത്തരവായിരിക്കുന്നു. എൽ ഡി എഫിന്റെ തിണ്ണയിൽ കയറാൻ ഇടം കിട്ടിയെങ്കിൽ, തിണ്ണമിടുക്കും കാണിക്കാം ബാലകൃഷ്ണപിള്ളക്ക്. അതത്രക്കും സ്വാഭാവികം. അങ്ങനെയാണോ? കുപ്രസിദ്ധമായ വാളകം സ്കൂൾ അധ്യാപകാക്രമണ കേസിൽ അധ്യാപകൻ കൃഷ്ണകുമാറിനെ സ്കൂൾ മാനേജർ കൂടിയായ ആർ ബാലകൃഷ്ണപിള്ള എന്ന പുത്തൻകൂറ്റ് ഇടതുപക്ഷ നേതാവ് സസ്പെന്റ് ചെയ്തിരിക്കുന്നു. എന്തായാലും മാനേജരെ ആക്രമിച്ചുവെന്നാരോപിച്ചല്ല സസ്പെൻഷൻ. പിള്ളയുടെ ...
Read More »Home » Tag Archives: raveendranath-balakrishna pilla-valakam case