Home » Tag Archives: speaker

Tag Archives: speaker

മാധ്യമങ്ങളില്ലാത്ത സമൂഹം ജനാധിപത്യം തിരസ്കരിക്കപ്പെടുന്ന സമൂഹമാണ്..” കോടതിയുടെ ഉടമസ്ഥർ അഭിഭാഷകർ അല്ല” സ്പീക്കർ !!!

കോടതിയുടെ ഉടമസ്ഥരാണ് തങ്ങളെന്ന് അഭിഭാഷകര്‍ ധരിക്കരുതെന്നും അറിയാനുള്ള അവകാശം തടയാനോ ചോദ്യംചെയ്യാനോ ആര്‍ക്കും അധികാരമില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കലിക്കറ്റ് പ്രസ്ക്ളബ്ബിന്റെ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന വിശ്വാസ്യത നിലനിര്‍ത്താനും തിരിച്ച് നല്‍കാനുമുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. ബ്രേക്കിങ് ന്യൂസുകളുടെ പ്രളയത്തില്‍ അത് നഷ്ടമാകുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോടതികളുടെ പരമാധികാരം തങ്ങള്‍ക്കാണ് എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ടെങ്കില്‍ അത് തിരുത്താനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന അറിയാനുള്ള അവകാശത്തിനുമീതെ പറക്കുന്ന പരുന്തുകളെ നിയന്ത്രിക്കാനും താഴെയിറക്കാനുമുള്ള ബാധ്യത ...

Read More »