Home » Tag Archives: Sunayana

Tag Archives: Sunayana

മത്സ്യത്തൊഴിലാളികളും കാലിച്ചാക്ക് തുന്നുന്നവരും പെട്ടിയും തബലയും വായിച്ച് സ്വയം മറന്നുപാടി; അവരിൽനിന്നും മലബാർ സംഗീതമുണ്ടായി

കോഴിക്കോട് അബ്ദുൾഖാദറും ബാബുരാജുമടങ്ങുന്ന സംഗീതജ്ഞലോകം ഒരു ജനതയെ സംഗീതവുമായി അടുപ്പിക്കുകയായിരുന്നോ, അതോ ജനങ്ങളിൽനിന്ന് അവരത് നേടുകയായിരുന്നോ? രണ്ടും പരസ്പരം ബന്ധപ്പെട്ടാണ് മലബാറിൽ സംഗീതം ജനകീയമായിത്തീർന്നത്. മലബാര്‍ സംഗീതം അല്ലെങ്കില്‍ കോഴിക്കോട് സംഗീതം ഇങ്ങനെ ഒന്നുണ്ടോ, ഉണ്ടെങ്കില്‍ അതിന്‍റെ പ്രത്യേകതയെന്ത് എന്നന്വേഷിക്കുന്ന വി. ടി. മുരളിയുടെ പഠനം. മൊത്തം മലയാളികളും ടെലിവിഷൻ കാഴ്ചക്കാരായി മാറിത്തുടങ്ങിയതിന്റെ പ്രാരംഭകാലത്തെഴുതിയ ലേഖനം, ‘സുനയന’ക്കു മുന്നോടിയായി പുനഃപ്രസിദ്ധീകരിക്കുന്നു.     മലബാര്‍ സംഗീതം അല്ലെങ്കില്‍ കോഴിക്കോട് സംഗീതം ഇങ്ങനെ ഒന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍റെ പ്രത്യേകതയെന്ത്? സാഹിത്യത്തില്‍ മലബാറിന് ഒരു പ്രസക്തിയുണ്ടോ? മലയാളം ...

Read More »

അങ്ങനെ ആ കാസറ്റ് പൊതുസ്വത്തായി; മനുഷ്യഹൃദയം അലിയിപ്പിക്കുന്ന ബാബുക്കയുടെ സംഗീതം എല്ലാരും അറിഞ്ഞു

കോഴിക്കോട് നഗരത്തിലെ ആദ്യ ബാബുരാജ് – കോഴിക്കോട് അബ്ദുള്‍ ഖാദര്‍ അനുസ്മരണവും ഗസല്‍ധാര രൂപീകരണവും ഓര്‍ത്തെടുക്കുകയാണ് ലത്തീഫ് സ്റ്റെർലിങ്.  ഒപ്പം, എം. എസ്. ബാബുരാജിന്റെ മാന്ത്രികസ്വരത്തിലുള്ള പാട്ടുകൾ അടങ്ങിയ ആ പഴയ കാസറ്റ് വിപണിയിലെത്തിയ കഥയും. മിഠായിത്തെരുവിന്‍റെ കൂടെ നടന്ന കലാസംഘാടകൻ, കോഴിക്കോടിന്റെ സംഗീത വഴികളിലൂടെ ഒരിയ്ക്കല്‍ക്കൂടി ചുവടുവയ്ക്കുന്നു.   കോഴിക്കോട് നഗരത്തിലെ മിഠായിത്തെരുവിലെ നടവഴിയായിരുന്നു കോട്ടപ്പറമ്പ്. ജില്ലാ ഭരണ കേന്ദ്രമായിരുന്ന ഹജൂര്‍ കച്ചേരി അവിടെയായിരുന്നു. ഇന്ന് പി എം താജ് റോഡ് എന്ന പേരില്‍ അറിയപ്പെടുന്നു. നഗരത്തിലെ പ്രധാന വ്യാപാരി കുടുംബാംഗവും, പ്രസിദ്ധ ...

Read More »

‘സുനയന’: അബ്ദുൾഖാദർ സ്മൃതിയിൽ കോഴിക്കോട്ട് മുഴുദിന സംഗീതപരിപാടി

അനശ്വര സംഗീതകാരൻ കോഴിക്കോട് അബ്ദുൾഖാദറിന്റെ സ്മരണയിൽ ‘സുനയന’ സംഗീതപരിപാടി മാർച്ച് പത്തിന് കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ നടക്കും. കോഴിക്കോട് അബ്ദുൾ ഖാദർ ഫൗണ്ടേഷന്റെ മുൻകയ്യിൽ വിവിധ സാംസ്കാരിക സംഘങ്ങളുടെ സഹകരണത്തോടെയാണ് മുഴുദിന സംഗീത പരിപാടി. കോഴിക്കോടിന്റെ സംഗീതഭൂതകാലത്തിന്റെ വിവിധ തലങ്ങൾ അന്വേഷിക്കുന്ന ചർച്ചകൾ, ആ കലാനവോത്ഥാനകാലത്തിൽ പങ്കുകൊണ്ടവരുടെ അനുഭവങ്ങൾ പങ്കിടുന്ന സൗഹൃദസംഗമങ്ങൾ, മൺമറഞ്ഞ കലാസംഘാടകരെയും സംഗീതകാരന്മാരെയും ഓർമ്മിക്കുന്ന അനുസ്മരണ സദസ്സ് തുടങ്ങി വിവിധ പരിപാടികൾ ‘സുനയന’യിലുണ്ടാവും. കോഴിക്കോട് അബ്ദുൾഖാദറിന്റെ പാട്ടുകൾ കോർത്തിണക്കി സതീഷ് ബാബുവും അബ്ദുൾ ഖാദറിന്റെ ഒപ്പമുണ്ടായിരുന്ന ഉപകരണ സംഗീതജ്ഞരും നയിക്കുന്ന ...

Read More »

കോഴിക്കോട്ടെ സംഗീതലോകം ഡാഡയെ മറന്നു; പ്രാവിനെ പറപ്പിച്ചും ഏകാന്തതയില്‍ പാട്ടുപാടിയും ആ ജീവിതം തള്ളിനീക്കി

മലബാറിലെ കലാനവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന അനശ്വര സംഗീതജ്ഞൻ കോഴിക്കോട് അബ്ദുൾഖാദർ ഓർമയിൽ മാഞ്ഞിട്ട് ഫെബ്രുവരി 13ന് നാൽപ്പത് വർഷങ്ങൾ പിന്നിടുകയാണ്. അബ്ദുൾഖാദർ മുനിരയിലുണ്ടായിരുന്ന അന്നത്തെ കലോദ്യമങ്ങളെ അടയാളപ്പെടുത്തുന്ന മുഴുദിന സംഗീതപരിപാടി ‘സുനയന’ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് അണിയറയിൽ. ആ കാലത്തിന്റെ ഓർമകളെയും അനുഭവങ്ങളെയും കാലിക്കറ്റ് ജേണൽ വരുംദിനങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. അതിനു തുടക്കമായി, അബ്ദുൾഖാദറിനെക്കുറിച്ച് മകനും മലയാളത്തിന്‍റെ ആദ്യത്തെ ഗസല്‍ ഗായകനുമായ നജ്‌മൽ ബാബു എഴുതിയ ഓർമ്മ പുനഃപ്രസിദ്ധീകരിക്കുന്നു.   എന്റെ സംഗീതജീവിതത്തില്‍ ഞാൻ കടപ്പെട്ടിരിക്കുന്നത് ഡാഡയോടാണ്. അദ്ദേഹം തുറന്നുവിട്ട പാട്ടുകളുടെ ലോകം കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് ...

Read More »