കടലോര മേഖലയായ മുകച്ചേരിയില്‍ കഴിഞ്ഞ ദിവസം രാവിലെ വലിയ ശബ്ദത്തോടെ രൂപപ്പെട്ട കുഴികള്‍ ഭയപ്പെടേണ്ടതല്ലെന്ന് വിദഗ്ദര്‍. രാവിലെ പതിനൊന്നു മണിയോടെയാണ് വലിയ ശബ്ദത്തോടെ പ്രദേശത്തെ ഭൂമിയില്‍ കുഴിയും വീടുകള്‍ക്ക് വിള്ളലും രൂപപ്പെട്ടത്. ഭൂമി കുലുക്കമാണെന്ന പ്രചാരണത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. പ്രദേശത്തും വീടുകളിലും ആളുകള്‍ ഉണ്ടായിരുന്നപ്പോഴാണ് ഉഗ്ര ശബ്ദത്തോടെ ഭൂമിയില്‍ കുഴികള്‍ രൂപപ്പെട്ടത്. രണ്ടു സെക്കന്‍ഡിനകം ശബ്ദത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും വീടുകളില്‍ പ്രത്യക്ഷപ്പെട്ട വിള്ളല്‍ ഭീതിയായി. വലിയ വിള്ളലുകളാണ് പല വീടിന്റെയും ചുവരില്‍ ഉണ്ടായത്. ജിയോളജിക്കല്‍ അധികൃതര്‍ സ്ഥല പരിശോധന നടത്തി. ...
Read More »