Home » Tag Archives: Vaidyar Maholsavam 2017

Tag Archives: Vaidyar Maholsavam 2017

പെണ്ണുങ്ങൾക്ക് ഗുണമുള്ള ഭാഷയല്ല മലയാളം; അത് പുരുഷനുവേണ്ടിയുള്ളത്: എം എൻ കാരശ്ശേരി

മലയാള ഭാഷയോ സംസ്കാരമോ സ്ത്രീകള്‍ക്ക് ഒരു വിലയും നല്‍കുന്നില്ലെന്നും അവരെ ഭാഷയക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും എം എന്‍ കാരശ്ശേരി. അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ടെന്ന ചൊല്ല് ലോകത്ത് മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യര്‍ മഹോത്സവത്തോടനുബന്ധിച്ച് നടന്ന മലയാള കാവ്യപാരമ്പര്യം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാരശ്ശേരി. സാംസ്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് എന്ന് നമ്മള്‍ മേനിനടിക്കുന്ന കേരളത്തില്‍ ഇന്നുവരെ ഒരു വനിത മുഖ്യമന്ത്രിയായിട്ടില്ല. കെ ആര്‍ ഗൗരി മുഖ്യമന്ത്രിയാകുമെന്ന് ഒരു ഘട്ടത്തില്‍ നാം വിചാരിച്ചിരുന്നെങ്കിലും സംഭവിച്ചില്ല. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളിലെല്ലാം വനിതകള്‍ വന്നു. വിവരമില്ല ...

Read More »

മോയിന്‍കുട്ടി വൈദ്യര്‍ യുഗപ്രഭാവനായ കവി: കെ എസ് വെങ്കിടാചലം

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ആധുനിക കാലത്തും വായിക്കപ്പെടുന്ന ക്ലാസിക് കാവ്യങ്ങളുടെ രചയിതാവാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം കെ എസ് വെങ്കിടാചലം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് വൈദ്യര്‍ കൃതികഴുടെ പഠന മേഖലയിലേക്ക് ഇന്നും യുവ തലമുറ കടന്നുവരുന്നത്. വൈദ്യര്‍ മഹോത്സവത്തിന്‍റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘ഹുസ്നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍-ബഹുവിധ വായന’ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി അംഗം ഡോ. ഷംഷാദ് ഹുസൈന്‍ അധ്യക്ഷയായി. അക്കാദമിയിലെ മാപ്പിളപ്പാട്ട് വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ഒ എം കരുവാരക്കുണ്ട് ഉദ്ഘാടനംചെയ്തു. ...

Read More »

കലാ നിറവില്‍ കൊണ്ടോട്ടി; വൈദ്യര്‍ മഹോത്സവത്തിന് പ്രൗഢമായ തുടക്കം

ഭിന്നശേഷിക്കാരുടെ കലാപ്രകടനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചും പ്രാദേശിക കലാകാരന്മാരുടെ ഒത്തുചേരലിന് വേദിയായും വൈദ്യര്‍ മഹോത്സവത്തിന് കൊണ്ടോട്ടിയില്‍ തുടക്കമായി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചനാ ശില്‍പ്പശാലയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നടന്ന ശില്‍പ്പശാല, സംഗീതസംവിധായകന്‍ കെ വി അബൂട്ടിയുടെ ചിത്രംവരച്ച് ചിത്രകാരന്‍ വി കെ ശങ്കരന്‍ ഉദ്ഘാടനംചെയ്തു. കൊണ്ടോട്ടി ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികളുടെ കലാ പ്രകടനങ്ങളായിരുന്നു ആദ്യദിവസത്തെ വേറിട്ടതാക്കിയത്. പ്രാദേശിക കലാകാരന്മാരുടെ കൂടിച്ചേരലും മഹോത്സവത്തെ അര്‍ഥപൂര്‍ണമാക്കി. എ. പി. അഹമ്മദ് കലാസായാഹ്നം ഉദ്ഘാടനംചെയ്തു. എന്‍. വി തുറക്കല്‍, ...

Read More »

മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം തുടങ്ങി; 27 മുതല്‍ കൊണ്ടോട്ടിയിൽ

മാപ്പിള കലാ അക്കാദമിയുടെ വാര്‍ഷിക പരിപാടിയായ വൈദ്യര്‍ മഹോത്സവം- മാനവീയം ഇശലിമ്പം-തുടങ്ങി. തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ എം.എ ബേബി ഉദ്ഘാടനംചെയ്തു. 27 മുതല്‍ കൊണ്ടോട്ടിയിലെ മാപ്പിള കലാ അക്കാദമിയിലാണ് വിപുലമായ പരിപാടികള്‍. 27ന് രാവിലെ 10 മണിക്ക് വിദ്യാര്‍ഥികള്‍ക്കുളള ചിത്രരചനാ പരിശീലനത്തോടെയാണ് വൈദ്യര്‍ സ്മാരകത്തിലെ പരിപാടികള്‍ക്ക് തുടക്കമാവുക. പകല്‍ രണ്ടിന് ഭിന്നശേഷിക്കാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും കലാമേള അരങ്ങേറും. വൈകുന്നേരം ആറുമണിക്ക് നടക്കുന്ന കലാസായാഹ്നം എ. പി അഹമ്മദ് ഉദ്ഘാടനം ചെയ്യും. സംഗീതശില്‍പ്പം, വൈദ്യര്‍ ഒരു കാവ്യ വിസ്മയം ഡോക്യുമെന്‍ററി പ്രദര്‍ശനം, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളുടെ ...

Read More »