Home » Tag Archives: Women in Cinema Collective

Tag Archives: Women in Cinema Collective

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു; ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിൽ പ്രതികരിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെ എടുക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് എന്നും തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം എന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. 1,അമ്മ ...

Read More »

ഈ സംഘടന പുരുഷവർഗ്ഗത്തിന് എതിരല്ല; ഞങ്ങൾ കലഹിക്കുന്നത് ആൺകോയ്മ നിലനിർത്തുന്ന ഘടനകളോടാണ് WCC

മലയാള സിനിമയിലെ സ്ത്രീകൾക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങൾ തികയുന്നു. ഈ സംഘടന പുരുഷവർഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ല. ഞങ്ങൾ കലഹിക്കുന്നത് ആൺകോയ്മ നിലനിർത്തുന്ന ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത സംസ്കാരത്തോടാണെന്നും ഭയം മരണമാണ്. ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയാറല്ല. അതു കൊണ്ട് ഈ സംഭാഷണങ്ങളും പ്രവർത്തനങ്ങളും WCC തുടരുക തന്നെ ചെയ്യമെന്നും WCC യുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം മലയാള സിനിമയിലെ സ്ത്രീകൾക്കായി ഒരു സംഘടന എന്ന ചിന്തക്ക് ...

Read More »

വനിതാ കൂട്ടായ്മ ഇരുപത് പേരുടെ മാത്രം സംഘടന: ലക്ഷ്മിപ്രിയ

സിനിമാമേഖലയിലെ പുതിയ വനിതാ കൂട്ടായ്മയായ ‘വിമെന്‍ ഇന്‍ സിനിമാ കളക്ടീവി’നെതിരേ നടി ലക്ഷ്മിപ്രിയ. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് സംഘടന രൂപികരിച്ചതെന്നും സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആകെ ഇരുപത് പേര്‍ മാത്രമേ സംഘടനയിലുള്ളെന്നും അധികമാളുകളും പുറത്താണെന്നും ലക്ഷ്മിപ്രിയ പറയുന്നു. നേരത്തേ നടി അക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ അറസ്റ്റും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ താരസംഘടനയായ ‘അമ്മ’യുടെ ഭാഗം ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു ലക്ഷ്മിപ്രിയ.

Read More »

പി സി ജോർജിനെതിരെ നടപടി എടുക്കണം : വിമെൻ ഇൻ സിനിമാ കളക്ടീവ്

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയ പൂഞ്ഞാർ എം എൽ എ പി സി ജോർജിനെതിരെ നടപടിയെടുക്കണമെന്ന് വിമെൻ ഇൻ സിനിമാ കളക്ടീവ് . ഫേസ്ബുക്കിലൂടെയാണ് ജോര്ജിനോടുള്ള പ്രതിഷേധം വിമെൻ ഇൻ സിനിമാ കളക്ടീവ് വ്യക്തമാക്കിയത്‌ ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം താൻ നേരിട്ട ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തില ccേക്ക് മടങ്ങിച്ചെന്ന് ജോലി ചെയ്യാൻ തയ്യാറാവുകയും ചെയ്ത ഞങ്ങളുടെ സഹപ്രവർത്തകയെ കേരളം മുഴുവൻ ആദരവോടെ നോക്കുകയും ഒരു മാതൃകയെന്നോണം ലോകം മുഴുവൻ അവളെ ...

Read More »

നിർമ്മാതാക്കളുടെ താൽപര്യാർത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകൾ മാറ്റേണ്ടിയിരിക്കുന്നു: വിമൻ ഇൻ സിനിമാ കളക്ടീവ്

മലയാള സിനിമയിലെ തൊഴിൽ സംസ്കാരം സ്ത്രീകളെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും ഇവർക്കെതിരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്തീകൾ പോലീസിൽ രജിസ്റ്റർ ചെയ്ത ചില പരാതികൾ. സിനിമയിൽ ശരീരം അനാവൃതമാക്കേണ്ട സന്ദർഭത്തിൽ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോൾ അവർ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നൽകുന്ന കരാറിൽ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴിൽ മര്യാദയാണ്. നിർമ്മാതാക്കളുടെ താൽപര്യാർത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകൾക്കു പകരം വേതനം, തൊഴിൽ സമയം , ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ കൂടി സ്ത്രീ പക്ഷത്തു നിന്നുപരിഗണിച്ചു ...

Read More »

പോലീസിലും ഗവൺമെൻറിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നു: വിമൻ ഇൻ സിനിമ കളക്ടീവ്

വിമൻ ഇൻ സിനിമ കളക്ടീവ് ഫേസ്ബുക്കിൽ കുറിച്ചത് ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമൻ ഇൻ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവൺമെൻറിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നു. അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ട്… പോരാടുന്നവൾക്ക് പ്രതിരോധം തീർത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്.

Read More »

അമ്മയോടിടഞ്ഞ് വനിതാ സംഘടന

ആക്രമണത്തിന് ഇരയായ നടിയെ അപമാനിച്ച സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് മലയാള സിനിമയിലെ വനിതകളുടെ സംഘടന ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്'(ഡബ്ല്യുസിസി). വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി വനിതാ കമ്മിഷന് പരാതി നല്‍കും. സ്വന്തം നിലയില്‍ നടിക്ക് പിന്തുണ നല്‍കാന്‍ കഴിവുണ്ടെന്നും കൂട്ടായ്മ വ്യക്തമാക്കി. ഇന്നു ചേര്‍ന്ന ‘അമ്മ’ ജനറല്‍ബോഡി യോഗത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമൂഹമാധ്യമത്തിലൂടെയാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. ഞങ്ങളുടെ അംഗവും സഹപ്രവര്‍ത്തകയും ഉള്‍പ്പെട്ട കേസ് അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ സംഘടന വ്യക്തമാക്കി. കോടതിയുടെ ...

Read More »